കോഴിക്കോട്: ഗാന്ധിജിയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. \’മഹാമാരിയുടെ കാലത്ത് വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം\’ എന്ന വിഷയത്തിൽ പ്രസംഗ മത്സരവും ചിത്രരചനക്ക് \’കോവിഡ് 2020\’ എന്നതുമാണ് വിഷയം. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോയും ജലച്ചായചിത്രത്തിന്റെ ഫോട്ടോയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ Kozhikode District Information എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് രണ്ടു മണിക്കകം ടാഗ് ചെയ്യണം. ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. സ്കൂള്‍ മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ടൈറ്റിലില്‍ ഉള്‍പ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0495 2370225.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...