
കാസർകോട്: പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന \’ഉന്നതി\’ സൗജന്യ പരിശീലന പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം. നിലവിൽ ഉന്നതിയില്‍ രജിസ്റ്റര്‍ ചെയ്ത് പരിശീലനം നേടി വരുന്നവരാണ് ഓണ്‍ലൈന്‍ പരിശീലനത്തിലേക്ക് മാറുക. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10മുതല്‍ 12 വരെയാണ് പരിശീലനം. ടെലിഗ്രാം എന്ന മെസ്സേജിംഗ് ആപ്പ് ഉപയോഗിച്ച് വീഡിയോ, ഓഡിയോ, പിഡിഎഫ്, പ്രസന്റേഷന്‍ രീതികളാണ് അധ്യയനത്തിന് ഉപയോഗിക്കുക. മാതൃകാ പരീക്ഷകള്‍ നടത്താന്‍ ഫോമുകള്‍ ഉപയോഗിക്കും. പരിശീലനാർത്ഥികള്‍ ടെലിഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
