തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി ചെമ്മരുതി പഞ്ചായത്തിലെ തോക്കാടില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. വി. ജോയ് എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം മലയാള പുസ്തകങ്ങള്‍, മെഡിക്കല്‍ – എഞ്ചിനീയറിങ് എന്‍ട്രന്‍സ് ചോദ്യോത്തരങ്ങള്‍, പി.എസ്.സി, ബാങ്ക് പരീക്ഷ ചോദ്യോത്തരങ്ങള്‍, ഇംഗ്ലീഷ് ഭാഷ സഹായി എന്നിവ ഉള്‍പ്പെടെ നിരവധി പുസ്തങ്ങള്‍ ഇവിടെ കമ്പ്യൂട്ടറില്‍ ലഭ്യമാകും.പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിക്കുന്നത്. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇ-പുസ്തകങ്ങള്‍ ലഭ്യമാകും.
തോക്കാട് സാംസ്‌കാരിക നിലയം വായനാശാലയില്‍ നടക്കുന്ന ചടങ്ങില്‍ ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലിം അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അജി, സ്ഥിരം സമിതി അധ്യക്ഷന്‍ ജയസിംഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.