പ്രധാന വാർത്തകൾ
പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാംഎസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രംനാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചനഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലുംസൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്, സ്കോൾ കേരള ഫീസ്സ്കൂൾ വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ്

കമ്പാര്‍ട്മെന്‍റ് പരീക്ഷാഫലം: ഒക്ടോബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് സി ബി എസ് സി

Sep 24, 2020 at 5:50 pm

Follow us on

\"\"

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്കും, ഫലം മെച്ചെപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തുന്ന കമ്പാര്‍ട്മെന്‍റ് പരീക്ഷയുടെ ഫലം ഒക്ടോബര്‍ പത്തിനോ അതിന് മുമ്പോ പ്രഖ്യാപിക്കും.സുപ്രീംകോടതിയില്‍ ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായി ബെഞ്ചിന് മുമ്പാകെ സി ബി എസ് സി ആണ് ഇക്കാര്യം അറിയിച്ചത്.രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കമ്പാര്‍ട്മെന്‍റ് പരീക്ഷ എഴുതുന്നുവെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ഈ വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തില്‍ തങ്ങള്‍ക്ക് കൂടി അവസരം ലഭിക്കുന്ന തരത്തില്‍ ഫലപ്രഖ്യാപനം ഉണ്ടാകണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.ഒന്നാംവര്‍ഷ ഡിഗ്രി പ്രവേശനം പൂര്‍ത്തിയാക്കേണ്ടത് ഒക്ടോബര്‍ 31നാണ്. എന്നാല്‍ ഒഴിവുള്ള സീറ്റുകളില്‍ നവംബര്‍ 30 വരെ പ്രവേശനം നടത്താന്‍ അനുമതി ഉണ്ടായിരിക്കും. അതിനാല്‍ തന്നെ കമ്പാര്‍ട്മെന്‍റ് പരീക്ഷയിലൂടെ വിജയിക്കുന്നവര്‍ക്കും ഈ വര്‍ഷം തന്നെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയുമെന്നും സി ബി എസ് സി കോടതിയെ അറിയിച്ചു.

\"\"

Follow us on

Related News