
എറണാകുളം : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം, വിമുക്തിലഹരി വർജനമിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ ‘കാവലാൾ’ നാളെ നടക്കും. വിദ്യാർത്ഥികളിൽ ലഹരി വർജന -പ്രതിരോധ ശീലം എങ്ങനെ വളർത്താം എന്ന വിഷയത്തിലാണ് ബോധവത്കരണ വെബിനാർ സംഘടിപ്പിക്കുന്നത്. രാവിലെ 11.30 ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം.വിജയൻ വെബിനാർ ഉദ്ഘാടനം ചെയ്യും. ഹയർസെക്കൻഡറി സംസ്ഥാന ജില്ലാ കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ പരിപാടിയ്ക്ക് അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആൻഡ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വക്കറ്റ് പി.വി ശ്രീനിജൻ എന്നിവർ മുഖ്യ അതിഥികളാകും.

0 Comments