
ന്യൂഡൽഹി: നീറ്റ് 2020 പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി . പരീക്ഷ മാറ്റിയാൽ അക്കാഡമിക് വർഷം നഷ്ടമാകും, വരും വർഷങ്ങളിലെ ബാച്ചുകളെ ഇത് ബാധിക്കും. നിലവില്‍ നടപടി ക്രമങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. കണ്ടയ്ൻമെന്റ് സോണുകളിൽ നിന്നുത്തുന്നവർക്ക് അഡ്‌മിറ്റ്‌കാർഡ് യാത്ര പാസായി ഉപയോഗിക്കാം. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങളും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്
0 Comments