കൈറ്റ്സ് ഓപ്പൺ ഓൺലൈൻ ലേർണിംഗ്: രണ്ടാം ബാച്ചിനുള്ള സ്‌കിൽ ടെസ്റ്റ്‌ സെപ്റ്റംബർ 19 ന്

തിരുവനന്തപുരം: സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനുള്ള കൈറ്റ്സ് ഓപ്പൺ ഓൺലൈൻ ലേർണിംഗ് (KOOL) കോഴ്സിന്റെ ഭാഗമായുള്ള അധ്യാപകർക്കുള്ള രണ്ടാം ബാച്ചിനുള്ള സ്‌കിൽ ടെസ്റ്റ്‌ സെപ്റ്റംബർ 19 ന് നടക്കും. ഡിസംബർ 14 ന് ആരംഭിച്ച ആദ്യ പ്രീമിയം ബാച്ചിന്റെ സ്‌കിൽ ടെസ്റ്റിൽ നിശ്ചിത സ്കോർ ലഭിക്കാത്തവർക്കും,  ഫെബ്രുവരി ഒന്നിന് ആരംഭിച്ച കോഴ്സിന്റെ മൂല്യനിർണയത്തിൽ 50 ശതമാനം നേടിയവർക്കും  ടെസ്റ്റിൽ പങ്കെടുക്കാം. 9.30 മുതൽ 1.30 വരെ പരീക്ഷകൾ തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ നടക്കും. പ്രാക്ടിക്കൽ, തിയറി വിഭാഗങ്ങളിലായി 25 ചോദ്യങ്ങളാണ് സ്കിൽ ടെസ്റ്റിന് ഉണ്ടായിരിക്കുക. കൈറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ടെസ്റ്റ്‌ നടക്കുക. തിയറി ചോദ്യങ്ങളുടെ മൂല്യനിർണ്ണയം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓട്ടോമാറ്റഡ് ആയും പ്രാക്ടിക്കൽ ചോദ്യങ്ങളുടെ മൂല്യനിർണ്ണയം ഇന്‍വിജിലേറ്റര്‍മാരും   നിർവഹിക്കും. പരീക്ഷാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് പരീക്ഷാകേന്ദ്രങ്ങളിൽ ലാപ്ടോപ്, ഇന്റർനെറ്റ്‌ മറ്റ് സൗകര്യങ്ങൾ ചെയ്ത് നൽകുന്നതിന് ജില്ലാ കോർഡിനേറ്റർമാർക്ക് നിർദേശം നൽകിയതായി കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു.

Share this post

scroll to top