മലപ്പുറം: മധ്യകാലഘട്ടത്തെ കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുന്ന റന സൈനബ് മികച്ച ഒരു അധ്യാപികയാകും.. ഉറപ്പ്. കാരണം കെറ്റ് വിക്ടേടേഴ്സ് ചാനലിലൂടെ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ അനുകരിച്ചുള്ള ഈ ഒൻപതാം ക്ലാസുകാരിയുടെ സാമൂഹികപാഠം ക്ലാസിനു മികച്ച നിലവാരമാണ്.
തിരുർ ബിപി അങ്ങാടി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റന സൈനബ് ക്ലാസ് അധ്യാപകരെയും വിസ്മയിപ്പിക്കുന്നു. റനയുടെ ക്ലാസ് അധ്യാപകൂട്ടായ്മകളുടെ യൂ ട്യുബ് ചാനലുകളിൽ ഇതിനകം തരംഗമായി കഴിഞ്ഞിട്ടുണ്ട്. കൊളത്തോൾ ഊരോത്ത് പള്ളിയാലിലെ അധ്യാപക ദമ്പതികളായ താഴത്തേതിൽ മുനീർ – ഹാസില ദമ്പതികളുടെ മകളാണ് റന.

0 Comments