editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ജൂലൈ 20 വരെ അപേക്ഷിക്കാംപ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകുംഎൻജിനീയറിങ് പ്രവേശനം: എൻ.ആർ.ഐ സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാംകോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി നിയമനം: അവസാന തീയതി ഓഗസ്റ്റ് 7നോർത്ത് സെൻട്രൽ റെയിൽവേയിൽ 1659 അപ്രന്റിസ് ഒഴിവുകൾ: ഓഗസ്റ്റ് 1 വരെ അപേക്ഷിക്കാംഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ അധ്യാപക നിയമനം: 523 ഒഴിവുകൾകാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധിവിവിധ വിഭാഗങ്ങളിലായി 2200 അധ്യാപക ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് നവോദയ വിദ്യാലയ സമിതിചുമട്ടുതൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്, പഠനോപകരണ വിതരണം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8ന്വിവിധ തസ്തികകളിലായി 630 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഡിആർഡിഒ

ലോകബാങ്ക് സഹായത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന 'സ്റ്റാർസ്' വിദ്യാഭ്യാസ വിപുലീകരണ പദ്ധതിയിലേക്ക് കേരളവും

Published on : July 02 - 2020 | 12:44 pm

ന്യൂഡൽഹി: പൊതുവിദ്യാഭ്യാസ മേഖല വിപുലീകരിക്കുന്നതിനുള്ള ‘സ്റ്റാർസ്’ പദ്ധതിയിലേക്ക് കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളെ കേന്ദ്രം തിരഞ്ഞെടുത്തു. പദ്ധതിപ്രകാരം 950 കോടി രൂപയുടെ വികസനമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാവുക. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയമാണ് കേരളം, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. ലോകബാങ്കിന്റെ സഹായത്തോടെ സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തിലാണ് സ്ട്രെങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൾട്സ് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ്) എന്ന പേരിലുള്ള പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത്. ആറുവർഷക്കാലം നീളുന്ന പദ്ധതിക്കായി
3200 കോടി രൂപയാണ് ലോകബാങ്ക് വായ്പ നൽകുന്നത്. ഇതിനുള്ള അംഗീകാരം ലോകബാങ്ക് നൽകിക്കഴിഞ്ഞു.
കേരളത്തിനുള്ള 950 കോടി രൂപയുടെ പദ്ധതി തുകയിൽ 60 ശതമാനം ലോകബാങ്കും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം. മാനവ വിഭവശേഷി മന്ത്രാലയമാണ് വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതും കേന്ദ്രസർക്കാരാകും.

0 Comments

Related News