പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ലോകബാങ്ക് സഹായത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന 'സ്റ്റാർസ്' വിദ്യാഭ്യാസ വിപുലീകരണ പദ്ധതിയിലേക്ക് കേരളവും

Jul 2, 2020 at 12:44 pm

Follow us on

\"\"

ന്യൂഡൽഹി: പൊതുവിദ്യാഭ്യാസ മേഖല വിപുലീകരിക്കുന്നതിനുള്ള \’സ്റ്റാർസ്\’ പദ്ധതിയിലേക്ക് കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളെ കേന്ദ്രം തിരഞ്ഞെടുത്തു. പദ്ധതിപ്രകാരം 950 കോടി രൂപയുടെ വികസനമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാവുക. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയമാണ് കേരളം, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. ലോകബാങ്കിന്റെ സഹായത്തോടെ സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തിലാണ് സ്ട്രെങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൾട്സ് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ്) എന്ന പേരിലുള്ള പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത്. ആറുവർഷക്കാലം നീളുന്ന പദ്ധതിക്കായി
3200 കോടി രൂപയാണ് ലോകബാങ്ക് വായ്പ നൽകുന്നത്. ഇതിനുള്ള അംഗീകാരം ലോകബാങ്ക് നൽകിക്കഴിഞ്ഞു.
കേരളത്തിനുള്ള 950 കോടി രൂപയുടെ പദ്ധതി തുകയിൽ 60 ശതമാനം ലോകബാങ്കും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം. മാനവ വിഭവശേഷി മന്ത്രാലയമാണ് വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതും കേന്ദ്രസർക്കാരാകും.

Follow us on

Related News