പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും

Jun 21, 2020 at 5:23 pm

Follow us on

ആലപ്പുഴ : കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ചിട്ടുള്ള ഓൺലൈൻ പഠന പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിൽ തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ പറഞ്ഞു. കെഎസ്എഫ്ഇ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള മത്സ്യഫെഡ് ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്എഫ്ഇ സഹായത്തോടെയാണ് പ്രതിഭാതീരം പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. തീരദേശ മേഖലയിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ ഉന്നമനമാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ പദ്ധതികളാണ് മത്സ്യഫെഡ് ആവിഷ്കരിച്ചിരിക്കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലമായതിനാൽ തന്നെ രാജ്യത്തെ വിഭ്യാഭ്യാസ മേഖലയെയും കുട്ടികളുടെ പഠനവും അനിശ്ചിതത്വത്തിലാവും എന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം ഇതിനെ അതിജീവിക്കാൻ വേണ്ടി ആവിഷ്കരിച്ച ഓൺലൈൻ പഠന പദ്ധതികൾ വൻവിജയമാണെന്നും കുട്ടികൾക്ക് ഉപകാരപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പായൽകുളങ്ങര എവർഷൈൻ വായനശാല, പുറക്കാട് തരംഗം വായനശാല, വലിയഴീക്കൽ സമീക്ഷ സാംസ്കാരിക വേദി, വലിയഴീക്കൽ ശ്രീമുരുക, വലിയഴീക്കൽ തണൽ ഗ്രന്ഥശാല,

\"\"

കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, പതിയാങ്കര – പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ എന്നിവിടങ്ങളിലാണ് പുതുതായി ഓൺലൈൻ പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്. മത്സ്യഫെഡ് ജില്ലാ ഡെപ്യുട്ടി മാനേജർ കെ സജീവൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബബിതാ ജയൻ, ഏ ആർ കണ്ണൻ, കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എസ് ബിനു, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ തമ്പി, പതിയാങ്കര – പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ചെല്ലപ്പൻ, തറയിൽക്കടവ് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് സുനിൽ, മത്സ്യഫെഡ് പ്രോജക്റ്റ് ഓഫീസർമാരായ നീതു, ഷാന തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു സംസാരിച്ചു.

Follow us on

Related News