ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽതന്നെ നടക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് അവർ ഇപ്പോൾ താമസിക്കുന്ന ജില്ലയിൽ പരീക്ഷ എഴുതാം. ഇതിനായി ഓരോ ജില്ലയിലും ഒരു സ്കൂൾ നോഡൽ എക്സാമിനേഷൻ സെന്ററുകളാക്കുമെന്നും സി.ബി.എസ്.ഇ. അറിയിച്ചു. ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് മാറിയ പ്രൈവറ്റ് വിദ്യാർഥികൾക്കും സെന്റർ മാറാൻ അവസരമുണ്ട്. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള
പ്രധാന നിർദേശങ്ങൾ ഇവയാണ്.
പരീക്ഷാകേന്ദ്രം മറേണ്ട വിദ്യാർഥികൾ അവർ പഠിക്കുന്ന സ്കൂളുകളിൽ ബുധനാഴ്ചമുതൽ ഒമ്പതുവരെ അപേക്ഷ നൽകണം.
പ്രൈവറ്റ് വിദ്യാർഥികൾക്ക് ഈമാസം മൂന്നുമുതൽ 11 വരെ സി.ബി.എസ്.ഇ. വെബ്സൈറ്റിൽ ‘വ്യക്തിഗത പരീക്ഷാർഥി’ എന്ന ലിങ്ക് വഴിയോ, ‘പരീക്ഷാ സുവിധ’ എന്ന മൊബൈൽ ആപ്പ് വഴിയോ അപേക്ഷ നൽകാം.
പുതിയ പരീക്ഷാകേന്ദ്രത്തെക്കുറിച്ച് സ്കൂൾ അധികൃതർ ജൂൺ 16 മുതൽ 18 വരെ വിദ്യാർഥികളെ അറിയിക്കണം.
പഠിക്കുന്ന സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ മറ്റൊരു സ്കൂളിലേക്ക് കേന്ദ്രം മാറ്റാൻ അനുവദിക്കില്ല.
വിദ്യാർഥി താമസം മാറ്റിയിരിക്കുന്ന ജില്ലയിൽ മാത്രമായിരിക്കും കേന്ദ്രം അനുവദിക്കുക.
ഇപ്പോൾ താമസിക്കുന്ന ജില്ലയിൽ സി.ബി.എസ്.ഇ. സ്കൂൾ ഇല്ലെങ്കിൽ മാത്രം മറ്റൊരു ജില്ലയിൽ അനുവദിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകളിൽ പരീക്ഷ നടത്തില്ല. ഈ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മറ്റ് പ്രദേശങ്ങളിലെ സ്കൂളുകളിൽ പരീക്ഷ എഴുതാം.
ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾ നിലവിൽ മറ്റ് രാജ്യങ്ങളിലാണ് താമസിക്കുന്നതെങ്കിൽ അവർക്ക് രാജ്യത്തെ ഏത് ജില്ലയിൽ വേണമെങ്കിലും പരീക്ഷാ സെന്റർ തിരഞ്ഞെടുക്കാം.
പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ജൂൺ 20 മുതൽ ‘എക്സാമിനേഷൻ സെന്റർ ലൊക്കേറ്റർ ഓഫ് സി.ബി.എസ്.ഇ.’ എന്ന ആപ്പ് വഴി അറിയാം. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
രാജ്യത്തിന് പുറത്തുള്ള സി.ബി.എസ്.ഇ. സ്കൂളുകളിൽ ശേഷിക്കുന്ന പരീക്ഷകൾ നടത്തില്ല. ഈ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മുമ്പുനടന്ന പരീക്ഷകളുടെയും ഇന്റേണൽ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മാർക്ക് നൽകും.
പരസഹായത്തോടെ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തിൽ സഹായിയെ ആശ്രയിക്കാൻ കഴിയില്ല. ഇത്തരത്തിൽ പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്കും മുമ്പ് നടന്ന പരീക്ഷകളുടെയും ഇന്റേണൽ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മാർക്ക് നൽകും.
പരീക്ഷ വേണ്ടെന്നുവെച്ച വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്കും മുമ്പുനടന്ന പരീക്ഷകളുടെയും ഇന്റേണൽ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മാർക്ക് നൽകും.
പരീക്ഷാകേന്ദ്രം മാറ്റാൻ ഒരിക്കൽ അപേക്ഷ നൽകിയാൽ പിന്നീട് മാറ്റാൻ അനുവദിക്കില്ല.
പുതിയ പരീക്ഷാകേന്ദ്രത്തെക്കുറിച്ച് സ്കൂൾ അധികൃതർ ജൂൺ 16 മുതൽ 18 വരെ വിദ്യാർഥികളെ അറിയിക്കണം.
പഠിക്കുന്ന സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ മറ്റൊരു സ്കൂളിലേക്ക് കേന്ദ്രം മാറ്റാൻ അനുവദിക്കില്ല.
വിദ്യാർഥി താമസം മാറ്റിയിരിക്കുന്ന ജില്ലയിൽ മാത്രമായിരിക്കും കേന്ദ്രം അനുവദിക്കുക.
ഇപ്പോൾ താമസിക്കുന്ന ജില്ലയിൽ സി.ബി.എസ്.ഇ. സ്കൂൾ ഇല്ലെങ്കിൽ മാത്രം മറ്റൊരു ജില്ലയിൽ അനുവദിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകളിൽ പരീക്ഷ നടത്തില്ല. ഈ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മറ്റ് പ്രദേശങ്ങളിലെ സ്കൂളുകളിൽ പരീക്ഷ എഴുതാം.
ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾ നിലവിൽ മറ്റ് രാജ്യങ്ങളിലാണ് താമസിക്കുന്നതെങ്കിൽ അവർക്ക് രാജ്യത്തെ ഏത് ജില്ലയിൽ വേണമെങ്കിലും
പരീക്ഷാ സെന്റർ തിരഞ്ഞെടുക്കാം.
പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ജൂൺ 20 മുതൽ ‘എക്സാമിനേഷൻ സെന്റർ ലൊക്കേറ്റർ ഓഫ് സി.ബി.എസ്.ഇ.’ എന്ന ആപ്പ് വഴി അറിയാം. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
രാജ്യത്തിന് പുറത്തുള്ള സി.ബി.എസ്.ഇ. സ്കൂളുകളിൽ ശേഷിക്കുന്ന പരീക്ഷകൾ നടത്തില്ല. ഈ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മുമ്പുനടന്ന പരീക്ഷകളുടെയും ഇന്റേണൽ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മാർക്ക് നൽകും. പരീക്ഷ വേണ്ടെന്നുവെച്ച വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്കും മുമ്പുനടന്ന പരീക്ഷകളുടെയും ഇന്റേണൽ വിലയിരുത്തലിന്റെയും മാർക്ക് നൽകും. പരീക്ഷാകേന്ദ്രം ഒരിക്കൽ അപേക്ഷ നൽകിയാൽ പിന്നീട് മാറ്റാൻ അനുവദിക്കില്ല.
പരസഹായത്തോടെ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തിൽ സഹായിയെ ആശ്രയിക്കാൻ കഴിയില്ല. ഇത്തരത്തിൽ പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്കും മുമ്പ് നടന്ന പരീക്ഷകളുടെയും ഇന്റേണൽ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മാർക്ക് നൽകും.
സിബിഎസ്ഇ പരീക്ഷ: പ്രധാന നിർദേശങ്ങൾ
Published on : June 06 - 2020 | 12:16 pm

Related News
Related News
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽ
SUBSCRIBE OUR YOUTUBE CHANNEL...
സ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം
SUBSCRIBE OUR YOUTUBE CHANNEL...
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ് ഗവേഷണപഠനം
SUBSCRIBE OUR YOUTUBE CHANNEL...
25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments