പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങി തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

May 4, 2020 at 7:35 am

Follow us on

തിരുവനന്തപുരം: തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. \’മിഴി\’ എന്ന പേരില്‍ ഈ സ്കൂൾ ഒരു യുട്യൂബ് ചാനല്‍ ആരംഭിക്കുകയും ഈ ചാനല്‍ വഴി ഏപ്രില്‍ 22 മുതല്‍ 30 വരെ മിഴിപ്പൂരം എന്ന പേരില്‍ കുട്ടികളുടെ കലോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കുകയും ചെയ്തു. ഇത് മാതൃകാപരമാണ്. കുട്ടികള്‍ വീട്ടിലിരുന്ന് പരിപാടികള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ പാസ്റ്റിന്‍റെ പ്രവര്‍ത്തകര്‍ ഈ വീഡിയോകള്‍ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയുമാണ് ചെയ്തത്. ഈ രീതിയില്‍  രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും കലോത്സവവും നടത്തി. അറുനൂറോളം വീഡിയോകളാണ് ഈ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തത്. എല്ലാ ലോക്ക്ഡൗണ്‍ നിബന്ധനകളും പാലിച്ച് സ്വന്തം വീട്ടിലിരുന്നുകൊണ്ടുതന്നെ സ്കൂളില്‍ സംഘടിപ്പിച്ച ഈ ഓണ്‍ലൈന്‍ കലോത്സവം  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കാകെ മാതൃകയാണ്. തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കുട്ടികളുടെ പാട്ടും കഥയും കവിതയും പരീക്ഷണങ്ങളുമൊക്കെ ചിത്രീകരിച്ച വീഡിയോകളാണ് ഈ ചാനലിന്റെ വിഭവങ്ങൾ. ഓരോ കുട്ടിയും സ്വന്തം വീട്ടിലിരുന്ന് കലാപ്രകടനം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് വീഡിയോ വാട്സാപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു.  നൂറിലധികം വീഡിയോകൾ ഇതിനകം ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ ഈ ചാനലിൽ സ്വന്തം കലാസൃഷ്ടി അവതരിപ്പിക്കുന്നു.

\"\"

Follow us on

Related News