തിരൂർ: വിദ്യാർത്ഥികളുടെ പഠന മികവും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും യഥാസമയങ്ങളിൽ രക്ഷിതാക്കളെ അറിയിക്കാൻ തിരൂർ ഏഴൂർ എംഡിപിഎസ് യു പി സ്കൂളിലെ അഞ്ചാം ക്ലാസിൽ ഒരു സംവിധാനമുണ്ട്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അടക്കം പ്രശംസ ഏറ്റുവാങ്ങിയ അഭിമാനരേഖ..!
റീഷ്മ ടീച്ചറുടെ സ്വന്തം ‘അഭിമാനരേഖ’.
ഏഴൂർ എംഡിപിഎസ് യു പി സ്കൂളിലെ
വെബ്സൈറ്റിൽ എല്ലാ കുട്ടികളുടെയും പ്രൊഫൈൽ ലഭ്യമാക്കിയിട്ടുണ്ട്. അഞ്ചാം ക്ലാസിലെ 39 കുട്ടികൾക്കും പ്രത്യേകം ക്യു ആർ കോഡ് ഉണ്ടാക്കിയാണ് റീഷ്മ ടീച്ചർ വിവരങ്ങൾ ലഭ്യമാക്കുന്നത്. വിവരങ്ങളെല്ലാം മൊബൈൽ ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ
സഹായത്തോടെ വിലയിരുത്താൻ കഴിയും. കുട്ടികളുടെ പേരിനൊപ്പം നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ അവരുടെ പൂർണ്ണ വിവരങ്ങൾ ഏവർക്കും ലഭിക്കും. എസ്.സി.ആർ.ടിയിൽ ഗവേഷണം നടത്തുന്ന ക്ലാസ്സ് അദ്ധ്യാപികയായ
റീഷ്മയാണ് തന്റെ ക്ലാസിൽ അഭിമാനരേഖ എന്ന് പേരിട്ട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മുത്തൂർ എം ഡി പി എസ് സ്കൂളിനെയും അതിന് നേതൃത്വം നൽകിയ അധ്യാപികയേയും മന്ത്രി സി.രവീന്ദ്രനാഥും വിദ്യാഭ്യാസ വകുപ്പ് അധികൃതരും അഭിനന്ദിച്ചു.
റീഷ്മ ടീച്ചറുടെ ക്യുആർ കോഡിൽ ഉണ്ട്.. തന്റെ വിദ്യാർത്ഥികളെക്കുറിച്ച് എല്ലാം..

0 Comments