പത്തനംതിട്ട : കോവിഡ്- 19 വ്യാപനത്തിനെതിരേ കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പൊതുസമൂഹത്തിന് നിര്‍മിച്ചു നല്കിയ ടിഷ്യു പേപ്പര്‍ മാസ്‌ക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പരീക്ഷയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ കേഡറ്റുകള്‍ സിപിഒമാരായ ഫിലിപ്പ് ജോര്‍ജ്, ജിഷ ഏബഹാം എന്നിവരുടെ നിര്‍ദേശപ്രകാരമാണ് മാസ്‌ക്കുകള്‍ നിര്‍മിച്ചത്.നിർമ്മിച്ച മാസ്കുകൾ സ്‌കൂള്‍ പ്രവേശനകവാടത്തില്‍ വാഹനയാത്രക്കാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍, സഹപാഠികള്‍ എന്നിവര്‍ക്കാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്തത്.
