വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പൂഞ്ഞാർ ജിഎൽപി സ്കൂളിലെ അധ്യാപകർ

ഈരാറ്റുപേട്ട: കൊറോണ ഭീഷണിയെ തുടർന്ന് സംസ്ഥാനത്തെ 7വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓൺലൈനിലൂടെ കുട്ടികളിൽ എത്തിക്കുകയാണ് പൂഞ്ഞാർ ജി എൽപി സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപകരായ സജിതയും ലക്ഷ്മിയും. ഒന്നും രണ്ടും ക്ലാസുകൾ ഒരു യൂണിറ്റായി കണക്കാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസിലെ മുഴുവൻ പഠന നേട്ടങ്ങളും കൈവരിക്കാൻ പറ്റിയില്ലെങ്കിൽ രണ്ടാം ക്ലാസിൽ കുട്ടികൾക്ക് പ്രയാസം നേരിടുമല്ലോ എന്ന ആശങ്കയിൽ നിന്നാണ് ഇത്തരത്തിലുള്ള പoനത്തെക്കുറിച്ച് ഇവർ ആലോചിച്ചത്.

അതത് ദിവസത്തെ പoന പ്രവർത്തനങ്ങളും നോട്ടുകളും രക്ഷകർത്താക്കളുടെ സംശയങ്ങളുമൊക്കെ ദുരീകരിക്കുന്നതിനായി നിലവിൽ ഒന്നാം ക്ലാസുകൾക്ക് ഒരു വാട്സ് ആപ് ഗ്രൂപ്പ് ഉള്ളതുകൊണ്ട് അധ്യാപകർക്ക് അവരുടെ ഓൺലൈൻ പoന പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നുണ്ട്. ഈ മാസം കുട്ടികൾ ടെലിവിഷന്റെ മുന്നിലും മൊബൈലിലും കഴിച്ചുകൂട്ടാതിരിക്കാൻ വേണ്ടി ഇവർ കുട്ടികൾക്ക് അവധിക്കാല പ്രവർത്തന പാക്കേജുകൾ തയ്യാറാക്കി നല്കുകയും പ്രവർത്തനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നല്കുകയും ചെയ്യും.

Share this post

scroll to top