കരാർ നിയമനം:ട്രഷറി ഡയറക്ടറേറ്റിൽ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ

തിരുവനന്തപുരം : തിരുവനന്തപുരം ട്രഷറി ഡയറക്ടറേറ്റിൽ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ബി.ടെക്/ ബി ഇ (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ എം.എസ് .സി(ഐ.ടി)/എം.ടെക് വിഷയത്തിനൊപ്പം ഐ.ബി.എം ഡിബി2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഐബിഎം ഡിബി2 ഡേറ്റാ ബേസ് അഡ്മിനിസ്ട്രേഷനിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും വയസ് തെളിയിക്കുന്ന രേഖയും സഹിതം മാർച്ച് 21 നകം ലഭ്യമാക്കണം

അയക്കേണ്ട വിലാസം : ട്രഷറി ഡയറക്ടർ, കൃഷ്ണ ബിൽഡിങ്, മ്യൂസിക് കോളേജിന് സമീപം, തൈക്കാട്,തിരുവനന്തപുരം,695014. career.treasury@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലും അപേക്ഷ സമർപ്പിക്കാം. [അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ കരാർ നിയമനത്തിനുള്ള അപേക്ഷ എന്നെഴുതണം].

Share this post

scroll to top