പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണവുമായി പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ വാർഷികാഘോഷം

മലപ്പുറം : വേങ്ങര പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പി. അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ പഞ്ചായത്ത് അംഗം മാട്ടിൽ മജീദ് അധ്യക്ഷനായി. പ്ലാസ്റ്റിക് മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം മാസ്റ്റർ നിർവ്വഹിച്ചു. ഈ അധ്യയന വർഷത്തെ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ. എ.പി.അബ്ദുൽ വഹാബ് നിർവഹിച്ചു. പെരുവള്ളൂർ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബീഗം കെ.സാബിറ, പ്രസീലത പള്ളിക്കര, ചെമ്പാൻ ഖദീജ, കെ.കെ.മുഹമ്മദ്‌ കോയ, കെ.കെ.ബഷീർ, യു.പി.മുസ്തഫ, പി.ആസ്യ, കെ.അബ്ദുൽ സലാം, റിജേഷ്, വി.പി.വീരാൻകുട്ടി, പി.ഷാജി, പ്രധാന അധ്യാപിക എ.സൗമിനി എ.കെ. ഇസ്മായിൽ, കെ.പി. സൽമാൻ എന്നിവർ പ്രസംഗിച്ചു. ബ്ലോസ്സം പ്രീ പ്രൈമറി വിദ്യാർത്ഥികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.

Share this post

scroll to top