തിരുവനന്തപുരം: മാരായമുട്ടം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സർക്കാർ ഫണ്ടും എം.എൽ.എ ആസ്തി വികസന ഫണ്ടും സമന്വയിപ്പിച്ച് ആറ് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂൾ മന്ദിര നിർമാണം പൂർത്തിയാക്കിയത്. 30,000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ച ബഹുനില മന്ദിരത്തിൽ 18 ക്ലാസ് മുറികളുണ്ട്. ഡൈനിംഗ് ഹാൾ, അടുക്കള, സിക്ക് റൂം, സ്റ്റോർ റൂം, ശുചിമുറി, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, രണ്ട് മൾട്ടിമീഡിയ റൂമുകൾ, രണ്ട് സെമിനാർ ഹാളുകൾ, മൂന്ന് സയൻസ് ലാബുകൾ, ഓഫീസ് സമുച്ചയം, ടോയ്‌ലറ്റ് ബ്ലോക്ക്, ഓപ്പൺ ഓഡിറ്റോറിയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എൽ.പി വിഭാഗത്തിൽ ഒരു കോടി രൂപ ചെലവിൽ കെട്ടിടം നിർമ്മാണം പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര പെരുങ്കടവിള പഞ്ചായത്തിലുള്ള സ്‌കൂൾ 1957ലാണ് ഹൈസ്‌കൂളായത്. തുടർന്ന് 2001ൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.
മാരായമുട്ടം സ്‌കൂളിന് അന്താരാഷ്ട്ര നിലവാരത്തിൽ ബഹുനിലമന്ദിരം
Published on : March 07 - 2020 | 9:53 pm

Related News
Related News
ഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾ
JOIN OUR WHATS APP GROUP...
ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ
അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ...
കേളപ്പൻ സ്മാരക ഹയർ സെക്കൻ്ററി സ്‌കൂളിൽ ‘സർവ്വോദയം’ പദ്ധതി
JOIN OUR WHATS APP GROUP...
“യങ് സയന്റിസ്റ്റ് പ്രോഗ്രാമിൽ’ ഇടം നേടി ഐഡിയൽ സ്കൂൾ വിദ്യാർത്ഥിനി: അവസരം ഒരുക്കിയത് ISRO
JOIN OUR WHATS APP GROUP...
0 Comments