പറവകൾക്ക് ദാഹജലവുമായി കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

കോട്ടക്കൽ: കൊടും ചൂടിൽ തളരുന്ന കിളികൾക്ക് ദാഹജലമൊരുക്കകയാണ് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. വേനൽ കടുത്തതോടെ പക്ഷികൾ വെള്ളം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിവിൽ വിദ്യാർത്ഥികൾ മരച്ചില്ലകളിലും മറ്റു സ്ഥങ്ങളിലുമായി വെള്ളം ഒരുക്കുകയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വിദ്യാർത്ഥികൾ ഈ പ്രവർത്തനം നടത്തുണ്ട്. ‘ജീവജലത്തിന് ഒരു മൺപാത്രം’ പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ നിർവഹിച്ചു. പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ വീടുകളിലും, അയൽപക്ക വീടുകളിലും പക്ഷിമൃഗാദികൾക്ക് ദാഹജലം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, അധ്യാപകരായ കെ ജൗഹർ, എ ഫാരിസ്, കെ ജൗഹർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ എൻ ഷാമിയ, കെ ഷെഹ്മത്ത്, പി ഫർഹത്ത്, എ സുൽത്താന റഹ്മത്ത്, എ.എൻ ഷിഫാ യാസ്മിൻ, എന്നിവർ നേതൃത്വം നൽകി.

Share this post

scroll to top