തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. ശുചിത്വം നാടിന്റെ സംസ്‌കാരമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ മാലിന്യസംസ്‌കരണത്തിനായി മുൻകൈയെടുക്കണം. ശുചിത്വമിഷൻ നടത്തിവരുന്ന പദ്ധതികൾ മാതൃകാപരമെന്നും കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് അവ കൃത്യമായി സംസ്‌കരിക്കുന്നതാണ് കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതി. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ പ്രത്യേകം ശേഖരിക്കാനും സൗകര്യമുണ്ട്. ഇതിനായി സ്‌കൂൾ പരിസരത്ത് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...