പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

സ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ കളക്‌റ്റേഴ്‌സ് @ സ്കൂൾ

Feb 18, 2020 at 12:22 pm

Follow us on


തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. ശുചിത്വം നാടിന്റെ സംസ്‌കാരമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ മാലിന്യസംസ്‌കരണത്തിനായി മുൻകൈയെടുക്കണം. ശുചിത്വമിഷൻ നടത്തിവരുന്ന പദ്ധതികൾ മാതൃകാപരമെന്നും കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് അവ കൃത്യമായി സംസ്‌കരിക്കുന്നതാണ് കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതി. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ പ്രത്യേകം ശേഖരിക്കാനും സൗകര്യമുണ്ട്. ഇതിനായി സ്‌കൂൾ പരിസരത്ത് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

Follow us on

Related News