പൊന്നാനി: മാലിന്യ നീക്കത്തിന്റെ ശുചിത്വപാഠത്തിൽ ഒഴിച്ചുകൂടാനാകാത്ത അധ്യായമാണ് ആക്രി കച്ചവടക്കാരുടേത്. നാടിനെ വൃത്തിയാക്കി നിറുത്തുന്നതിൽ കയ്യനക്കത്തോടെ പണിയെടുക്കുന്നവർ. ആരോഗ്യമുള്ള സമൂഹ്യ ഘടനക്കായി കണ്ണ് തുറന്നിരിക്കുന്ന ആക്രിക്കാരെ കാണാതെ പോകരുതെന്ന സാമൂഹ്യപാഠമാണ് പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിതസേന വേറിട്ട ഇടപെടലിലൂടെ പ്രകടമാക്കിയത്. സ്ക്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾക്കു മുന്നിൽ ആക്രിക്കാർ ആദരിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യത്തെ അനുഭവമായിരിക്കുമിത്. ആക്രിക്കാർക്ക് സ്കൂളിലെന്ത് കാര്യമെന്ന ചോദ്യത്തിന് ഹരിതസേനക്ക് ഉത്തരങ്ങൾ നിരവധിയായിരുന്നു. മാലിന്യം തീരാ പ്രതിസന്ധിയായി നിൽക്കുന്നിടത്ത് വൃത്തിയുടെ പരിസരത്തെ സൃഷ്ടിക്കുന്നവർക്ക് വലിയ പാഠങ്ങൾ പറഞ്ഞു തരാനുണ്ടെന്നതായിരുന്നു ഉത്തരങ്ങളിൽ ഒന്നാമത്തേത്. അവർ പെറുക്കുന്ന ഓരോ മാലിന്യവും അവരേക്കാൾ മറ്റുള്ളവർക്ക് ഗുണകരമാണെന്ന സഹവർത്തിത്വത്തിന്റെ പാഠം പകർന്നു തരുന്നവരാണെന്നതാണ് രണ്ടാമത്തെ പാഠം. ഏതൊരു ജോലിയും സാമൂഹ്യവും മാന്യവുമാണെന്ന വലിയ പാഠം നൽകുന്നുണ്ടെന്നതാണ് മൂന്നാമത്തെ ഉത്തരം. സമൂഹത്തിനു വേണ്ടി പണിയെടുക്കുന്ന താഴേക്കിടയിലുള്ളവരേയും ചേർത്തു പിടിക്കേണ്ടതുണ്ടെന്നതാണ് മറ്റൊരു ഉത്തരം. പൊന്നാനിയിലെ ആക്രി തൊഴിലാളികളായ പി ടി മുജീബിനേയും, എ പി അബ്ദുറഹിമാനേയും പൂച്ചെണ്ട് നൽകി സ്വീകരിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. സ്ക്കൂളിലെ മാലിന്യ നീക്കത്തിനായി ഹരിത സേന ഇവരുമായി ഉടമ്പടിയും ചെയ്തു. ചടങ്ങിൽ മാത്രം തീരുന്നതായിരുന്നില്ല മാലിന്യത്തിനെതിരായ ഇടപെടൽ. ക്ലാസ് മുറികളിൽ ചുരുട്ടിയെറിയുന്ന കടലാസുകൾ നിവർത്തി സൂക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മഷിയൊഴിഞ്ഞ പേനകൾ ശേഖരികൾ പ്രത്യേക പാത്രങ്ങൾ സജ്ജമാണ്. പാഴ് വസ്തുക്കൾ ശേഖരിക്കാൻ പ്രത്യേക ഇടവും തയ്യാറാണ്. ഹരിതസേന ഒരുക്കൂട്ടിയ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനളുടെ ശേഖരം ആക്രിക്കാർക്ക് കൈമാറി. ഗാന്ധിജയന്തി ജയന്തി ദിനത്തിൽ തുടങ്ങിയ ശുചിത്വത്തിന്റെ തുടർ പാഠങ്ങളാണ് സ്ക്കൂളിൽ നടപ്പാക്കുന്നത്. ആക്രിക്കാരെ ആദരിക്കുന്ന ചടങ്ങ് നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഒ.ഒ.ഷംസു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മറ്റി കൺവീനർ അബ്ദുസമദ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് അബ്ദുൾ ഗഫൂർ അൽഷാമ, ഹെഡ്മാസ്റ്റർ ജർജീസ് റഹ്മാൻ, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ സി.ഉമ്മർ,. അധ്യാപകരായ എം വി ശിവൻ, സി ജെ ഡയ്സി, വി അഷറഫ് , ഗായത്രി, ഹരിതസേന കൺവീനർ കെ.കെ. ചന്ദ്രൻ സ്വാഗതവും, സ്ക്കൂൾ ലീഡർ ഷിറ ആസിർ എന്നിവർ പ്രസംഗിച്ചു.
പാഠം ഒന്ന്: ആക്രിക്കാരുടെ സേവനം ചെറുതല്ല
Published on : February 18 - 2020 | 12:45 pm

Related News
Related News
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: മന്ത്രി വി. ശിവൻകുട്ടി
SUBSCRIBE OUR YOUTUBE CHANNEL...
കുറ്റിപ്പുറം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പാസ്വേഡ് ക്യാമ്പ്
SUBSCRIBE OUR YOUTUBE CHANNEL...
നവോത്ഥാന നായകരുയര്ത്തിയ സാര്വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്ക്കാര് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
SUBSCRIBE OUR YOUTUBE CHANNEL...
അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സഹപാഠികൾക്ക് സഹായമെത്തിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments