പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

Jan 1, 2025 at 10:16 pm

Follow us on

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളുകളിൽ 2025ലെ വിവിധ ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 13 ആണ്. വിവിധ സംസ്ഥാനങ്ങളിലെ 33 സൈനിക സ്കൂളുകളിലെ 6, 9 ക്ലാസുകളിലെയും 40 സൈനിക സ്കൂളുകളിലെ 6-ാം ക്ലാസിലെയും പ്രവേശനത്തിനാണ് അവസരം. 17 സൈനിക സ്കൂളുകളിലെ 9-ാം ക്ലാസ് പ്രവേശനവും ഇതോടൊപ്പം നടക്കും.


നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയിലൂടെയാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ട പ്രായ പരിധി ഇനി പറയുംവിധമാണ്. 6-ാം ക്ലാസ് പ്രവേശനത്തിന് 2025 മാർച്ച് 31നു പ്രായം 10മുതൽ 12 വയസ് വരെ. ഒൻപതാം ക്ലാസ് പ്രവേശനത്തിന് 13 മുതൽ 15 വയസ് വരെ.
കേരളത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് 6-ാം ക്ലാസിൽ 74 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കുമാണ് പ്രവേശനം നൽകും. കഴക്കൂട്ടത്ത് ആകെ 84 സീറ്റ് ഉണ്ട്. 9-ാം ക്ലാസിൽ കേരളത്തിൽ 20 സീറ്റ് ആൺകുട്ടികൾക്കാണ്. 9ൽ പെൺകുട്ടികൾക്കു സീറ്റില്ല.
കൂടുതൽ വിവരങ്ങൾക്ക് http://sainikschooltvm.edu.in
ഇമെയിൽ sainikschooltvm@gmail.കോം

Follow us on

Related News