അമ്മമാരെ ഹൈടെക് ആക്കി ചാലിശ്ശേരി ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പാലക്കാട്‌: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അമ്മമാർക്ക് ഡിജിറ്റൽ അറിവുകൾ പകർന്നു നൽകി ചാലിശ്ശേരിയിലെ ലിറ്റിൽ കൈറ്റസ് അംഗങ്ങൾ. സ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും, സമഗ്ര പോർട്ടൽ , പാഠപുസ്തകങ്ങളിലെ ക്യൂ ആർ കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിനുമായാണ് രക്ഷിതാക്കളായ അമ്മമാർക്ക് ചാലിശ്ശേരി ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനം നൽകിയത്. 9, 10 ക്ലാസ്സുകളിലെ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ. ആർ കോഡ് സ്കാൻ ചെയ്ത് റിസോഴ്സുകൾ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്സ് റൂം പ0ന രീതി പരിചയപ്പെടൽ , സമഗ്ര പോർട്ടലിലെ പ0ന വിഭവങ്ങൾ ഉപയോഗിക്കുന്ന വിധം , വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ , സമേതം പോർട്ടലിലെ സൗകര്യങ്ങൾ , സൈബർ സുരക്ഷ എന്നിവയായിരുന്നു പരിശീലനത്തിലെ വിവിധ സെഷനുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷഹനാസ് , സമീറ , ഗോകുൽ കൃഷ്ണ , സഞ്ജയ് ദാസ് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രൻ അധ്യക്ഷത വഹിchu. അദ്ധ്യാപകരായ സന്തോഷ് , സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top