തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾക്ക് നാളെ തുടക്കമാകും. ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി കുട്ടികളിൽ എത്തും. മുഴുവൻ വിദ്യാർത്ഥികൾക്കും മന്ത്രി സി. രവീന്ദ്രനാഥ് ആശംസകൾ നേർന്നു. ഓൺലൈൻ ക്ലാസുകൾ കൃത്യമായും ശ്രദ്ധയോടെയും വീക്ഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നാളെ രാവിലെ 9.30ന് ഇംഗ്ലീഷ് ക്ലാസോടെയാണ് ഈ വർഷത്തെ പ്ലസ് വൺ അധ്യയനത്തിന് തുടക്കമാകുക.
രാവിലെ 10 മുതൽ 10.30 വരെ ഗണിത ക്ലാസ് നടക്കും. രാവിലെ 9.30 ന് നടക്കുന്ന ഇംഗ്ലീഷ് ക്ലാസ് രാത്രി 8.30 നും രാവിലെ 10ന് നടക്കുന്ന ഗണിത ക്ലാസ് രാത്രി 9നും പുനഃസംപ്രേക്ഷണം ചെയ്യും. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നേരത്തെ ആരംഭിച്ചിരുണെങ്കിലും എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞ് പ്രവേശന നടപടികൾ പൂർത്തിയാകാൻ കാലതാമസം എടുത്തതാണ് പ്ലസ് വൺ ക്ലാസുകൾ വൈകാൻ ഇടയാക്കിയത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...