തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി നൽകാൻ സർക്കാർ തീരുമാനം. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് സ്വാശ്രയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന തീരുമാനം. ആരോഗ്യവകുപ്പിനുകീഴിലുള്ള ജനറൽ, ജില്ലാ ആശുപത്രികളിലാണ് ഇവർക്ക് ഇന്റേൺഷിപ്പ് അനുവദിക്കുക. ഈ ആശുപത്രികളിലെ പോസ്റ്റ്മോർട്ടം കാണുന്നതിനും അനുമതിയുണ്ടാകും. നിശ്ചിത ഫീസ് അടച്ച് ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് മാർഗരേഖ തയ്യാറാക്കിക്കഴിഞ്ഞു.
മെഡിക്കൽ കൗൺസിലിന്റെ അനുമതിയുള്ള കോളജുകളിലെ വിദ്യാർഥികൾക്കാണ്. ഒരുവർഷത്തേക്കുള്ള ഇന്റേൺഷിപ്പിന് അനുമതി നൽകുക. പഠനം പാതിവഴിയിൽ അവസാനിപ്പിച്ചാലും വാർഷികഫീസ് നൽകണം. കോവിഡ് സാഹചര്യം കണക്കിലെടുത്ത്,
വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇന്റേൺഷിപ്പ് സൗകര്യം അനുവദിക്കും. നിലവിൽ പഠിക്കുന്ന സ്ഥാപനവും ആശുപത്രികളുമായി ധാരണാപത്രം ഒപ്പിടണം എന്നും വ്യവസ്ഥയുണ്ട്.
ഫീസ് വിവരങ്ങൾ
പോസ്റ്റ്മോർട്ടം- വാർഷിക ഫീസ് 10,000 രൂപ, ഡി.എൻ.ബി. വിദ്യാർഥികൾക്ക്- 25,000 രൂപ. വിദേശ സർവകലാശാലാ വിദ്യാർഥികൾ- 10,000 രൂപ (പ്രതിമാസം). പൊതുജനാരോഗ്യ പരിശീലനം- 5000 രൂപ (പ്രതിമാസം). വിദേശസർവകലാശാലാ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്- വാർഷിക ഫീസ് 1,20,000 രൂപ, സ്വാശ്രയ കോളേജ് വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്- 60,000.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...