തിരുവനന്തപുരം: വരും വർഷങ്ങളിൽ എൽപി ക്ലാസ്സുകൾ അടക്കം എല്ലാ ക്ലാസ്മുറികളും സ്കൂളുകളും ഹൈടെക് അകുമെന്ന് മുഖ്യമന്ത്രി. ഹൈടെക് ക്ലാസ്സുകളുടെ ഓൺലൈൻ ഉദ്ഘാടന പരിപാടിക്ക് ശേഷം നടന്ന സംവാദ പരിപാടിയിൽ നാലാം ക്ലാസുകാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ശിശു വിഹാർ യു.പി സ്കൂളിലെ നാലാം ക്ലാസുകാരനായ നിതിൻ ശങ്കരനാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. \’ഏട്ടന്റമാരുടെ ക്ലാസ്സ്മുറികൾ ഹൈടെക് ആക്കിയതുപോലെ എന്നാ ഞങ്ങടെ ക്ലാസ്മുറി ഹൈടെക് ആക്കുക മുഖ്യമന്ത്രി അപ്പൂപ്പാ..എന്നായിരുന്നു ശങ്കരന്റെ ചോദ്യം. ആകാംഷ നിറഞ്ഞ കുട്ടിയുടെ ചോദ്യത്തിന് കൗതുകത്തോടെയും ആശ്ചര്യത്തോടെയുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹൈടെക് സ്കൂൾ-ഹൈടെക് ലാബ് പൂർത്തീകരണ പ്രഖ്യാപനമായിരുന്നു കഴിഞ്ഞദിവസം നടന്നത്. അതിന് ശേഷം വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി വിപുലമായ സംവാദ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...