തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2021 ൽ പ്രതീക്ഷിക്കാവുന്ന ഒഴിവുകൾ മുൻകൂറായി നൽകണമെന്ന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിനോട് ആവശ്യപ്പെട്ട്
കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഒഴിവുകളുടെ വിവരം ഒക്ടോബർ 30 നകം റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ വകുപ്പ് തലവൻമാർക്കും, നിയമനാധികാരികൾക്കും നിർദേശം നൽകി. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ \’ഒഴിവുകൾ ഇല്ല\’ എന്നും അറിയിക്കണം. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകൾ നവംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഉപദേശ സി) വകുപ്പിനും നിശ്ചിത മാതൃകയിൽ റിപ്പോർട്ട് ചെയ്യണം.
സംസ്ഥാനതല റിക്രൂട്ട്‌മെന്റുകൾ നടക്കുന്ന തസ്തികകളിലെ ഒഴിവുകൾ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന് റിപ്പോർട്ട് ചെയ്യണം. പി.എസ്.സിയുടെ ഇ-വേക്കൻസി സോഫ്റ്റ്‌വെയർ സംവിധാനം മുഖേന മാത്രമേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാവൂ. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...