തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ട. ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in ഫോൺ: 0471-2300524. അവസാന തീയതി: ഒക്‌ടോബർ 30.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...