പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Sep 25, 2020 at 8:07 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാർസി/ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്ത, തൊട്ട് മുൻവർഷത്തെ ബോർഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കന്ററി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.എഫിൽ/പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടി.സികളിൽ പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കൽ/വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. മുൻപ് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ മുൻവർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in ൽ ഒക്‌ടോബർ 31നകം സമർപ്പിക്കണം. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in ലും www.collegiateedu.kerala.gov.in ലും ലഭിക്കും. ഫോൺ: 9446096580, 9446780308, 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com.

\"\"

Follow us on

Related News