പ്രധാന വാർത്തകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

May 12, 2026 at 7:38 pm

Follow us on

തിരുവനന്തപുരം:  NEET-UG പുന:പരീക്ഷയുടെ സമയക്രമം  ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ്  ഏജൻസി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന്  NEET-UG പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പുന:പരീക്ഷയുടെ നടപടിക്രമങ്ങളിലേക്ക് എൻടിഎ കടക്കുന്നത്. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം എൻടിഎ ഏറ്റെടുക്കുന്നതായും അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ പുന:പരീക്ഷയ്ക്കുള്ള വിശദമായ സമയക്രമം പ്രഖ്യാപിക്കുമെന്നും എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് പറഞ്ഞു.

പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ സിബിഐ സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്രധാന തീരുമാനങ്ങൾ ഇങ്ങനെ; പുന:പരീക്ഷയുടെ പൂർണ്ണമായ സമയക്രമം അടുത്ത 7മുതൽ 10വരെയുള്ള  ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. പുന:പരീക്ഷയ്ക്ക്  വിദ്യാർത്ഥികളിൽ നിന്ന്  അധിക ഫീസ് ഈടാക്കില്ല. കഴിഞ്ഞ പരീക്ഷയുടെ  ഫീസ് തിരിച്ചു നൽകും. മെയ് 3ന് രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി നടന്ന പരീക്ഷയിൽ 23 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കി NTA  ഉത്തരവിറക്കിയത്

Follow us on

Related News