തിരുവനന്തപുരം: നിലവിലെ പാചകവാതക പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിറകടുപ്പ് ഉപയോഗിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച സർക്കുലർ ഇന്നലെ സ്കൂളുകൾക്ക് കൈമാറി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിറകടുപ്പുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് നേരത്തെ കർശന നിർദേശമുണ്ടായിരുന്നു. നിലവിൽ പാചകവാതകം ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം സ്കൂളുക ളിൽ ബദൽ സംവിധാനമെന്ന നിലയിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നതിന് താൽക്കാലികമായി അനുവാദം നൽകിയാണ് പുതിയ ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടറാണ് സർക്കുലർ പുറത്തിറക്കിയത്. പറയുന്നത്. പാചക വാതക പ്രതിസന്ധി തീരുന്ന മുറയ്ക്ക് വിറകടുപ്പുകൾ ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.
NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കം
തിരുവനന്തപുരം: നീറ്റ് യുജി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ...









