പ്രധാന വാർത്തകൾ
പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ

പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾ

Mar 5, 2026 at 9:40 am

Follow us on

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു. ഹയർ സെക്കന്ററി പൊതുപരീക്ഷകൾക്കും ഇന്നു തുടക്കം. വാർഷിക പരീക്ഷകൾ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്ത’യുടെ വിജയാശംസകൾ. രാവിലെ 9.30ന് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ഒന്നാംഭാഷ പാർട്ട്‌-1 പരീക്ഷയാണ് ഇന്ന്. എസ്എസ്എൽസി പരീക്ഷയ്ക്കൊപ്പം പ്ലസ് വൺ പരീക്ഷയും ഇന്ന് തുടങ്ങുകയാണ്. ഉച്ചയ്ക്ക് 1.30ന് ഇംഗ്ലീഷ് പരീക്ഷയാണ് പ്ലസ് വണ്ണിൽ. പ്ലസ്ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ പരീക്ഷകളിൽ മാറ്റം ഉണ്ട്. ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കന്ററി പരീക്ഷകളും ഗൾഫിൽ മാറ്റിവച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് ആകെ 4,18,516 (കേരളത്തിൽ 4,17,497 വിദ്യാർഥികളും ഗൾഫിൽ 633 വിദ്യാർഥികളും ലക്ഷദ്വീപിൽ 386) വിദ്യാർഥികളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.


ഇന്ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് 4,11,025 വിദ്യാർഥികളും നാളെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയ്ക്ക് 4,52,437 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഎച്ച്എസ്ഇയിൽ 26,829 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 26,826 വി ദ്യാർഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും. എസ്എസ്എൽസി പരീക്ഷയുടെ ഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കും. ഹയർ സെക്കന്ററി ഫലം മെയ് 22ന് പ്രസിദ്ധീകരിക്കും.

Follow us on

Related News