തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ (Annual Examination 2026) വിശദമായ വിവരങ്ങൾ അറിയാം. മാർച്ച് 6 വെള്ളിയാഴ്ച ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് 31-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യു.പി വിഭാഗം പരീക്ഷകൾക്കൊപ്പം തന്നെ ഹൈസ്കൂൾ വിഭാഗം പരീക്ഷകളും നടക്കും. വിദ്യാർത്ഥികൾക്ക് അവസാന നിമിഷം ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പരീക്ഷകൾക്കിടയിൽ ആവശ്യമായ ഇടവേളകൾ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.. ഓരോ വിഷയത്തിലും 30% മാർക്ക് നിർബന്ധമാണ്. ഇല്ലെങ്കിൽ അതത് വിഷയങ്ങളിൽ പഠന പിന്തുണ നേടിയ ശേഷം സേ പരീക്ഷ എഴുതണം.
പുതുക്കിയ പരീക്ഷാ കലണ്ടർ
പരീക്ഷകൾ ഉച്ചയ്ക്ക് 1:30-നാണ് ആരംഭിക്കുന്നത് (വെള്ളിയാഴ്ച മാത്രം ഉച്ചയ്ക്ക് 2:00-ന്)
| തീയതി | ദിവസം | വിഷയം |
|---|---|---|
| മാർച്ച് 6 | വെള്ളി | ഹിന്ദി |
| മാർച്ച് 7 | ശനി | ഒന്നാം ഭാഷ (പാർട്ട് 1) |
| മാർച്ച് 10 | ചൊവ്വ | ഇംഗ്ലീഷ് |
| മാർച്ച് 12 | വ്യാഴം | ബയോളജി |
| മാർച്ച് 17 | ചൊവ്വ | ഫിസിക്സ് |
| മാർച്ച് 19 | വ്യാഴം | സോഷ്യൽ സയൻസ് |
| മാർച്ച് 24 | ചൊവ്വ | കല, കായികം & തൊഴിൽ വിദ്യാഭ്യാസം |
| മാർച്ച് 26 | വ്യാഴം | മാത്തമാറ്റിക്സ് |
| മാർച്ച് 28 | ശനി | ഒന്നാം ഭാഷ (പാർട്ട് 2) |
| മാർച്ച് 31 | ചൊവ്വ | കെമിസ്ട്രി (രാവിലെ 10 മണി) |
പ്രധാന വിവരങ്ങൾ:
- സമയക്രമം: വെള്ളിയാഴ്ച പരീക്ഷകൾ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുമ്പോൾ മറ്റ് ദിവസങ്ങളിൽ 1:30-നാണ് തുടങ്ങുക. എന്നാൽ അവസാന ദിവസമായ മാർച്ച് 31-ന് കെമിസ്ട്രി പരീക്ഷ രാവിലെ 10 മണിക്ക് ആയിരിക്കും നടക്കുക.
- കൂൾ ഓഫ് ടൈം: ചോദ്യപേപ്പർ വായിച്ചു നോക്കുന്നതിനായി പരീക്ഷാ സമയത്തിന് പുറമെ 15 മിനിറ്റ് ‘കൂൾ ഓഫ് ടൈം’ അനുവദിക്കും.
- മൂല്യനിർണ്ണയം: ഏപ്രിൽ ആദ്യ വാരത്തോടെ മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പരീക്ഷാ ഹാളുകളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താൻ പ്രധാനാധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി സ്കൂൾ തലത്തിൽ പ്രത്യേക റിവിഷൻ ക്ലാസുകളും നടന്നുവരികയാണ്.










