പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?

Mar 3, 2026 at 5:47 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഒരാഴ്ച വൈകുമെന്ന് സൂചന. കഴിഞ്ഞ അധ്യയന വർഷം മെയ് 9ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഈ വർഷം മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്. ഈ സാഹചര്യത്തിൽ മെയ് 15ന് ശേഷമായിരിക്കും എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിക്കുക എന്നറിയുന്നു. മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. 2026 മെയ് മൂന്നാംവാരത്തിനുള്ളിൽ  എസ്.എസ്.എൽ.സി പരീക്ഷകളുടെ  ഫലപ്രഖ്യാപനം നടത്തുന്നതാണ്.

പ്ലസ് ടു പരീക്ഷ ഫലം മെയ് 22നാണ് പ്രഖ്യാപിക്കുക എന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് 99.5 ശതമാനമായിരുന്നു വിജയം. 61449 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ 10,000ത്തിലധികം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം എ പ്ലസ് കുറഞ്ഞു. കഴിഞ്ഞ വർഷം 4,24,523 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2331 സ്കൂളുകൾ 100 % വിജയം നേടി. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല തിരുവനതപുരമായിരുന്നു. വിജയശതമാനം ഏറ്റവും കൂടിയ ജില്ല കണ്ണൂരും. ഈ വർഷം എസ്എസ്എൽസി വിജയ ശതമാനം എത്രയാകും എന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.

NEET UG 2026 രജിസ്ട്രേഷൻ: അവസാന തീയതി മാർച്ച്‌ 8

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള NEET-UG പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇനി ഏതാനും ദിവസം മാത്രം. പരീക്ഷ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഈ തീയതികൾ പ്രത്യേകം ശ്രദ്ധിക്കുക: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 8 (രാത്രി 9:00 മണി വരെ). അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന സമയം: 2026 മാർച്ച് 8 (രാത്രി 11:50 വരെ).
​അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള സമയം (Correction Window): 2026 മാർച്ച് 10 മുതൽ മാർച്ച് 12 വരെ. പരീക്ഷാ തീയതി: 2026 മെയ് 3 (ഞായറാഴ്ച).
​പരീക്ഷാ സമയം: ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 5:20 വരെ. അപേക്ഷിക്കേണ്ട വിധം (Step-by-Step)
​അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാണ്. താഴെ പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് അപേക്ഷ പൂർത്തിയാക്കാം:
​ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: exams.nta.ac.in/NEET അല്ലെങ്കിൽ neet.nta.nic.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
​രജിസ്ട്രേഷൻ: ‘New Registration’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. അപ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും കുറിച്ചുവെക്കുക.
​അപേക്ഷാ ഫോം പൂരിപ്പിക്കുക: ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാ കേന്ദ്രം (നാല് മുൻഗണനകൾ), ചോദ്യപേപ്പറിന്റെ ഭാഷ (മലയാളം ഉൾപ്പെടെ 13 ഭാഷകൾ ലഭ്യമാണ്) എന്നിവ തിരഞ്ഞെടുക്കുക.
​രേഖകൾ അപ്‌ലോഡ് ചെയ്യുക:
​പാസ്‌പോർട്ട് സൈസ് ഫോട്ടോ (അടുത്തിടെ എടുത്തത്, വെളുത്ത പശ്ചാത്തലം).
​ഒപ്പ് (Signature). വിരലടയാളങ്ങൾ (Fingerprints).
​പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ് (ആധാർ/വോട്ടർ ഐഡി തുടങ്ങിയവ) ഫീസ് അടയ്ക്കുക: നിങ്ങളുടെ കാറ്റഗറി അനുസരിച്ചുള്ള ഫീസ് ഓൺലൈനായി (Net Banking/Debit/Credit Card/UPI) അടയ്ക്കുക. ജനറൽ: ₹1700
​OBC-NCL/EWS: ₹1600 ​SC/ST/PwBD/Third Gender: ₹1000
​കൺഫർമേഷൻ പേജ്: അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ‘Confirmation Page’ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
​ശ്രദ്ധിക്കുക:
​ഇത്തവണ ആധാർ അധിഷ്ഠിത ഇ-കെവൈസി (e-KYC), ലൈവ് ഫോട്ടോ ക്യാപ്‌ചർ എന്നീ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അപേക്ഷാ സമയത്ത് വിദ്യാർത്ഥി നേരിട്ട് ക്യാമറയ്ക്ക് മുന്നിൽ ഉണ്ടായിരിക്കണം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ മാർച്ച് 8-ന് മുൻപായി തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...