തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ യുഐഡി അടിസ്ഥാനമാക്കിയുള്ള തസ്തിക നിർണ്ണയത്തിന്റെ ഫയൽ ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അംഗീകാരം ലഭിച്ചാലുടൻ ഉത്തരവ് പുറപ്പെടുവിക്കുകയും ഒരു മാസത്തിനകം തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. ഇതിലൂടെ ലഭ്യമാകുന്ന ഒഴിവുകൾ ഉൾപ്പെടെയുള്ളവ ഉടൻ നികത്താൻ കഴിയുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിവിധ കോണുകളിൽ നിന്നുള്ള അഭ്യർത്ഥന കണക്കിലെടുത്ത്, ഇൻവാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളുടെ വിവരങ്ങൾ സമന്വയ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ഓഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചിരുന്നു. കൂടാതെ, എൻറോൾമെന്റ് ഐഡി (EID) മാത്രം ലഭ്യമായ കുട്ടികളെയും 14.07.2025 വരെ വാലിഡ് യു.ഐ.ഡി. സമർപ്പിച്ചവരെയും തസ്തിക നിർണ്ണയത്തിന് പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ വ്യാജ അഡ്മിഷനുകൾ വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കി തസ്തിക നിർണ്ണയം നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി 2022-ൽ കെ.ഇ.ആർ. ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. ആറാം പ്രവൃത്തി ദിനത്തിൽ യു.ഐ.ഡി. ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തിക നിർണ്ണയത്തിന് മാനദണ്ഡമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
- എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്: പ്ലസ്ടു ഫലം 22ന്
- 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ










