കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. കൊല്ലം. മേവറത്തെ ട്യൂഷൻ സെന്ററിലാണ് സംഭവം. നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുക്കാൻ പോയതിനാൽ വിദ്യാർത്ഥി കഴിഞ്ഞ ദിവസങ്ങളിൽ ടൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗങ്ങൾ മുഴുവനും കഴിഞ്ഞ 2 ദിവസമായി ട്യൂഷൻ സെന്ററിൽ ഇരുത്തി എഴുതിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ സ്കൂളിൽ പോകാൻ അനുവദിക്കാതെ പഠഭാഗങ്ങൾ എഴുതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കട്ടിയാണ് കുട്ടിയെ തല്ലിയത്. ചൂരൽ വടികൊണ്ട് അടിച്ചു വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്. അടികൊണ്ടു ഈ ഭാഗങ്ങൾ മുറിഞ്ഞിട്ടുണ്ട്. ഇതിനു ശേഷം കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുട്ടിയുടെ രക്ഷിതാക്കളുടെ തീരുമാനം.
- പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു
- കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കം
- ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്
- എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
- അടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങും








