തിരുവനന്തപുരം: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ ക്ലാസ്മുറികളിൽ കുട്ടികൾ പിൻബെഞ്ചിലിരിക്കുന്ന രീതി ഘട്ടംഘട്ടമായി മാറ്റും. വരുന്ന ജൂൺ മുതൽ എൽപി ക്ലാസ്മുറികളിൽ പിൻബെഞ്ചുകാരില്ലാത്ത ഇരിപ്പിട സംവിധാനം ഒരുക്കാനാണ് തീരുമാനം. ഇതിനുള്ള പ്രത്യേക ക്രമീകരണമൊരുക്കാൻ വൈകാതെ മാർഗരേഖ പുറപ്പെടുവിക്കും. എൽ പി വിഭാഗത്തിന് ശേഷം മറ്റ് വിഭാഗങ്ങളിലും ഇത് നടപ്പാക്കും. വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളുടെ ഭാരം ഒഴിവാക്കാൻ പാഠപുസ്തകങ്ങൾ ക്ലാസ്മുറിയിൽതന്നെ സൂക്ഷിക്കാനുള്ള ക്രമീകരണവും അടുത്ത അധ്യയന വർഷം മുതൽ ഒരുക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് ജൂൺ ഒന്നിന് 6 വയസ് തികയണം എന്ന നിബന്ധനയും നടപ്പാക്കിയേക്കും. ജനുവരി 8ന് നടക്കുന്ന കരിക്കുലം കമ്മിറ്റിയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിഗണിക്കും. അധ്യാപകർ അവധിയാണെങ്കിൽ കുട്ടികളെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥവരും. ഇങ്ങനെ എങ്കിൽ ആ അധ്യാപകരുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് സ്‌കൂളിലേക്കു കൊണ്ടുവരേണ്ടതില്ല. ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മധ്യവേനലവധി മാറ്റുന്നകാര്യം ആലോചിക്കാൻ മന്ത്രി നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
- എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്: പ്ലസ്ടു ഫലം 22ന്
- 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ








