പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

Nov 17, 2025 at 10:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരിപാടികൾ നടക്കുമ്പോൾ വേദികളിൽ കുട്ടികൾക്കും പ്രധാന സ്ഥാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഭവികാലക്ഷ്മിയാണ് ആവശ്യം പങ്കുവച്ചത്. പരിപാടികളിൽ സ്വാഗതവും അവതാരകരും അദ്ധ്യക്ഷപ്രസംഗവുമ ടക്കമുള്ള ഉത്തരവാദിത്വങ്ങൾ ഏല്പിച്ചാൽ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്നാണ് ഭവികയുടെ പക്ഷം. തന്റെ കാര്യം തന്നെ പരാമർശിച്ചുകൊണ്ടാണ് ഗൗരി ഈ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അടുത്തിടെ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന അക്ഷരക്കൂട്ട്, കേരളത്തിലെ എഴുത്തുകാരായ കുട്ടികളുടെ ആദ്യത്തെ സാഹിത്യസദസ്സിൽ സ്വാഗത പ്രാസംഗികയാകാൻ സാധിച്ചതിൻ്റെ സന്തോഷം വിവരിക്കുന്നുണ്ട്. അതു തന്റെ ആത്മവിശ്വാസം ഉയർത്തിയതായും പറയുന്നു.
സ്കൂൾ പാർലമെന്റ് ഇലക്ഷന് തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികൾക്ക് ആ ദിവസത്തെ
പരിഗണന മാത്രമാണ് ലഭിക്കുന്നത്. പിന്നീട് അവരെ ഒന്നിനും പങ്കെടുപ്പിക്കുന്നില്ല എന്നത് ഭവികയുടെ പരാതിക്കൊപ്പം കൂട്ടിച്ചേർക്കാൻ കഴിയുന്ന വസ്തുതയാണ്. രണ്ടാം ക്ലാസുകാരിയായിരിക്കെ ഭവിക എഴുതിയ പഠന വിനോദ യാത്രാക്കുറിപ്പ് മന്ത്രി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ പ്രോത്സാഹനമാണ് പിന്നീട് തന്റെ അനുഭവക്കുറിപ്പുകൾ “ഗൗരിത്തം” എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഇടയായത്.
കഴിഞ്ഞ വർഷം സബ്ജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗത്തിനും പദ്യപാരായണത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡ് ലഭിച്ചിരുന്നു


ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വിവിധ മത്സരങ്ങളിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോർജ്ന്റെ ബോധവൽക്കരണ വീഡിയോ അനുകരിച്ച് ശ്രദ്ധ നേടി. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ട് ബോധവൽക്കരണ റീൽസുകൾ, പാഠ്യ വിഷയവുമായി ബന്ധപ്പെട്ട് റീൽസുകൾ, കോമഡി സ്കിറ്റുകൾ,
തുടങ്ങിയവ ചെയ്ത് സാമൂഹ്യ മാധ്യമത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗ കലാകാരിയും നൃത്ത വിദ്യാർത്ഥിയുമായ ഭവിക ദാവീദ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്നവർക്ക് സഹായം നൽകിയും ആണ് തന്റെ ഓരോ പിറന്നാൾ ദിനവും ആഘോ ഷിക്കുന്നത്. സംസ്ഥാന അദ്ധ്യാപക പുരസ്ക്കാര ജേതാവായ അച്ഛൻ എൽ സുഗതനും അമ്മ റവന്യ ജീവനക്കാരി അനുപയും മകളുടെ ആഗ്ര ഹങ്ങൾക്കൊപ്പമുണ്ട് ഡോ. എ.പി.ജെഅബ്ദുൽ കലാം അവാർഡ് ജെ സി ഐ ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭവിൻ സുഗതൻ സഹോദരനാണ്.

Follow us on

Related News