തിരുവനന്തപുരം:കേരളത്തിലെ പ്രധാന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അതിന്റെ ടെക്നിക്കൽ റിസോഴ്സ് സെന്ററിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനികളെ നിയമിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ, എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ 75 ശതമാനത്തിൽ കുറയാതെ ബിഇ,ബിടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25000 രൂപ ശമ്പളം ലഭിക്കും. കരാറടിസ്ഥാനത്തിലാണ് നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി ടി.എ.ടി-ജി.സി.ഡബ്ല്യു വിഭാഗങ്ങളിലായി ആകെ 12 ഒഴിവുകൾ ഉണ്ട്. സ്ട്രക്ചറൽ പി.ജി അഭിലഷണീയം. പ്രായപരിധി 25 വയസ്. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷ നൽകാനും https://cmd.kerala.gov.in സന്ദർശിക്കുക.
ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും http://ddetvm2022.blogspot.com എന്ന ബ്ലോഗിലും അലോട്മെന്റ് ലഭ്യമാണ്. 2025-27 വർഷത്തെ രണ്ടാംഘട്ട പ്രവേശനത്തിനായുള്ള ഇന്റർവ്യൂ നവംബർ 7ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം എസ്എംവി മോഡൽ എച്ച്എസ്എസിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഇന്റർവ്യൂ ദിവസം വിജ്ഞാപന പ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരാകണം.










