പ്രധാന വാർത്തകൾ
നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Nov 2, 2025 at 9:54 pm

Follow us on

തിരുവനന്തപുരം: നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മൂന്ന് താലൂക്കുകളിലെ സ്കൂളുകൾക്കും കൊല്ലം നഗര പരിധിയിലെ സ്കൂളുകൾക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ചാണ് നാളെ (ഒക്ടോബർ 3) മൂന്ന് താലൂക്കുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ക്രൈസ്തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ‘പരിശുദ്ധ പരുമല തിരുമേനി’ എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓര്‍മപ്പെരുന്നാളാണ് നടക്കുന്നത്. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. 


കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചക്കുശേഷം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. നഗര പരിധിയിലെ 26 സ്കൂളുകൾക്കാണ് അവധി നൽകിയത്.

Follow us on

Related News