തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി)യിൽ ടെക്നിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് – II തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 258 ഒഴിവുകൾ ഉണ്ട്. ശമ്പളം പ്രതിമാസം 44,900 രൂപമുതൽ 1,42,400 രൂപവരെ. 18 വയസ് മുതൽ 27 വയസ് വരെയാണ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലി-കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിങ് ബിരുദം. അല്ലെങ്കിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) എന്നിവയിൽ പിജി അനിവാര്യം. ഇതിന് പുറമെ ഗേറ്റ് 2023, 2024, 2025 പരീക്ഷകളിൽ മിനിമം കട്ട് ഓഫ് മാർക്ക് നേടിയിരിക്കണം.
അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 16 ആണ്. കൂടുതൽ വിവരങ്ങൾ https://cdn.digialm.com/EForms/configuredHtml/1258/96338/Index.html ലഭ്യമാണ്.








