പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം: ഫസ്റ്റ് ബെൽ അല്പസമയത്തിനകം

Jun 1, 2020 at 8:21 am

Follow us on

തിരുവനന്തപുരം: പുതിയ സാഹചര്യത്തിൽ ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം. \’ഫസ്റ്റ് ബെൽ\’ എന്ന് പേരിട്ട പുതിയ പഠന രീതിക്ക് കേരളത്തിലെ വിദ്യാർത്ഥികൾ ഇന്ന് തുടക്കം കുറിക്കുകയാണ്. കൈറ്റ് സിഇഒ കെ.അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ ക്രമീകരണങ്ങളും വിലയിരുത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ അല്പസമയത്തിനകം ക്ലാസുകൾ ആരംഭിക്കും.
പ്ലസ് ടു വിഭാഗം ക്ലാസോടെയാണ് പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുന്നത്. പ്ലസ് ടു ക്ലാസുകൾ രാവിലെ 8.30 മുതൽ 10.30 വരെയാണ് നടക്കുക. രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും നടക്കും. തുടർന്ന് 10.30 ന് ഒന്നാം ക്ലാസിലെ പഠനം ആരംഭിക്കും. ഒന്നാം ക്ലാസിന് 30 മിനുട്ട് പൊതുവിഷയവും ആയിരിക്കും. തുടർന്ന് 11 മണിക്ക് പത്താം തരത്തിലെ ക്ലാസ് ആരംഭിക്കും. പത്താം ക്ലാസിന് 11 മണിക്ക് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.

https://www.facebook.com/273642039942942/posts/590319474941862/


പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും. അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.
പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും നാളെ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നത്. കേബിൾ നെറ്റ് വാർക്കുകൾക്ക് പുറമെ വിവിധ ഡിടിഎച്ചുകളിലും കൈറ്റ് വെബ്സൈറ്റ്, ഫേസ്ബുക്, യൂട്യൂബ് എന്നിവയിലും ക്ലാസുകൾ കാണാം.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...