തിരുവനന്തപുരം: എംബിബിഎസ്,ബിഡിഎസ്, ബിഎസ്.സി നഴ്സിങ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്ട്രേവേക്കൻസി റൗണ്ട് അലോട്മെന്റ് നവംബർ 12ന്. അഖിലേന്ത്യ ക്വാട്ടയ്ക്ക് പുറമെ കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേവേക്കൻസി റൗണ്ട് കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് നവംബർ 4മുതൽ 9വരെ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത് ഫീസടച്ച് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഇതിന് ശേഷം 12ന് സീറ്റ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ അതത് കോളജിൽ എത്തി നവംബർ 13മുതൽ 20വരെയുള്ള തീയതികളിൽ പ്രവേശനം നേടണം. സംസ്ഥാനതല സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിങ് രജിസ്ട്രേഷൻ അലോട്ട്മെന്റ് നടപടികൾ നവംബർ 11നും 14നും ഇടയിൽ പൂർത്തിയാക്കാനാണ് നിർദേശം. അലോട്ട്മെന്റ് ലഭിക്കുന്നവർ നവംബർ 20നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് http://mcc.nic.in സന്ദർശിക്കുക.
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...





.jpg)

