തിരുവനന്തപുരം: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas) പദ്ധതിക്ക് പട്ടികജാതി വിഭാഗത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികൾക്ക് രാജ്യത്തെ മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് ‘ശ്രേഷ്ഠ’. ഇതിനായി ഒക്ടോബർ 30 വരെ അപേക്ഷ നൽകാം. നിലവിൽ എട്ടാം ക്ലാസിലോ പത്താം ക്ലാസിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.
റസിഡൻഷ്യൽ സ്കൂളുകളി ലെ 9, 11 ക്ലാസുകളിൽ പ്രവേശനം ലഭ്യമാക്കുന്നതാണ് ശ്രേഷ്ഠ പദ്ധതി. 2010 ഏപ്രിൽ ഒന്നിനും 2014 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് ഒൻപതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. 2008 ഏപ്രിൽ ഒന്നിനും 2012 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. നാഷനൽ ടെസ്റ്റിങ് ഏജൻസി ശ്രേഷ്ഠ (NETS) പരീക്ഷ വഴിയാണ് പ്രവേശനം.
https://exams.nta.ac.in/SHRESHTA, https://nta.ac.in, https://socialjustice.gov.in എന്നിവ വഴി അപേക്ഷ നൽകാം.

സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണം
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ രണ്ടാംപാദ വാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ)...