കൊല്ലം:എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറിൻ്റെ ഓർമ്മയ്ക്കായി സുഗതവനം ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അവാർഡ് മലപ്പുറം ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകനായ ഡോ. എം.സി.പ്രവീൺ നേടി.
അധ്യാപക ദിനത്തോടനുബന്ധിച്ച് ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് നൽകി വരുന്ന ഗുരു ജ്യോതി സംസ്ഥാന അവാർഡ് 10001 രൂപയും പ്രശസ്തി പത്രവുമാണ്. ശ്രദ്ധേയമായ മികച്ച സംഘാടനവും സമർപ്പണവമാണ് വാർഡിന് അർഹമാക്കിയത്.സംസ്ഥാന പി.ടി.എ അവാർഡ്,അഖിലേന്ത്യാ ഗുരുശ്രേഷ്ഠ അവാർഡ്,മഹാത്മാഗാന്ധി മെമ്മോറിയൽ ഇൻറർനാഷണൽ അവാർഡ്,എപി .ജെ അബ്ദുൽ കലാം അവാർഡ്, സ്റ്റാർട്ടപ്പ് മിഷന്റെ ബി ആർ അംബേദ്കർ അവാർഡ്, എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് കൺവീനർ,എസ്.ഇ.ആർ ടി .റിസോഴ്സ് അംഗം,സംസ്ഥാന സാക്ഷരത മിഷൻ അംഗം, എ.എച്ച്.എസ്.ടി .എ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്യു: പിന്നാലെ ബാനറും
കോഴിക്കോട്: കോളജ് യൂണിയന് തെരഞ്ഞെടുപ്പിൽ എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്യു....