തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗുവാഹത്തി ന്യൂമാലിഗഡ് റിഫൈനറി ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി, അസിസ്റ്റന്റ് ഓഫിസർ ട്രെയിനി തസ്തികളിൽ നിയമനം നടത്തുന്നു. വിവിധ ബ്രാഞ്ചുകളിലായി ആകെ 98 ഒഴിവുകൾ ഉണ്ട്. സിവിൽ 4, മെക്കാനിക്കൽ 12, ഇൻസ്ട്രുമെന്റേഷൻ 10, ഇലക്ട്രിക്കൽ 10, മെറ്റലർജി 2, കെമിക്കൽ 53, കമ്പ്യൂട്ടർ സയൻസ് 1, അസിസ്റ്റന്റ് ഓഫിസർ ട്രെയിനി 6 എന്നിങ്ങനെയാണ് ഒഴിവുകൾ. ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെ ഫസ്റ്റ് ക്ലാസ് എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത ബി.ഇ/ബി.ടെക് ബിരുദം വേണം. അസിസ്റ്റന്റ് ഓഫിസർ ട്രെയിനി തസ്തികക്ക് നെറ്റ്/ഗേറ്റ് യോഗ്യത നേടിയ ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റുകകാർക്ക് അപേക്ഷിക്കാം.ഈ തസ്തികകൾക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല. അപേക്ഷകരുടെ പ്രായപരിധി 10.10.2025ന് 30 വയസാണ്. അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. 1000 രൂപ + ജി.എസ്.ടിയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരുവർഷത്തെ പരിശീലനകാലം ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികൾക്ക് പ്രതിമാസം 50,000 രൂപയും അസിസ്റ്റന്റ് ഓഫിസർ ട്രെയിനികൾക്ക് 40,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാവുമ്പോൾ 50,000-1,60,000 രൂപ ശമ്പളനിരക്കിൽ എൻജിനീയർമാരായും 40,000-1,40,000 രൂപ നിരക്കിൽ ഓഫിസർമാരായും നിയമനം നൽകും. വിജ്ഞാപനം https://www.nrl.co.in/ ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഒക്ടോബർ 10വരെ അപേക്ഷ നൽകാം.
10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു; CBSE പരീക്ഷ ഇനി രണ്ടു തവണ
:ഈ അധ്യയന വർഷത്തിലെ 10,12 ക്ലാസ് ബോർഡ് പരീക്ഷ (2025-26) തീയതികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയായാണ് നടത്തുന്നത്.
പത്താം ക്ലാസ് ആദ്യ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച ജൂൺ ഒന്നിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച ഏപ്രിൽ 9ന് അവസാനിക്കും. ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ ഈ അധ്യയന വർഷം പരീക്ഷ എഴുതും. പ്രാക്ടിക്കൽ പരീക്ഷകൾ ഉൾപ്പെടെയുള്ളവ നേരത്തെത്തന്നെ നടത്തും.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ വിഷയത്തിന്റെയും പരീക്ഷ കഴിഞ്ഞ് ഏകദേശം 10 ദിവസത്തിനുള്ളിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കുകയും 12 ദിവസത്തിനുള്ളിൽ മൂല്യനിർണ്ണയം പൂർത്തിയാക്കാനാണ് നിർദേശം.