പ്രധാന വാർത്തകൾ
10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രംNEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രംഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രം

Sep 19, 2025 at 8:30 am

Follow us on

തിരുവനന്തപുരം: വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്, ലോഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 10,12 ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട്. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് തസ്തികയിൽ 1017 ഒഴിവുകളും, ലോഡർ തസ്തികയിൽ 429 ഒഴിവുകളും ഉണ്ട്. ഐജിഐ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് നിയമനം. സെപ്റ്റംബർ 21നകം  അപേക്ഷ നൽകണം. അപേക്ഷകർക്ക് എയർലൈൻ, എവിയേഷൻ സർട്ടിഫിക്കറ്റ്, മുൻപരിചയം എന്നിവ ആവശ്യമില്ല.  ഒരേസമയം 2 തസ്തികകൾക്കും അപേക്ഷ നൽകാം. അപേക്ഷകൾ ഓൺലൈനിൽ http://igiaviationdelhi.com സമർപ്പിക്കേണ്ടതാണ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷ ഫീസ് എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് 350 രൂപ. ലോഡർ 250 രൂപ.  Email: info@igiaviationdelhi.com

എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്
🌐എയർലൈൻ ടിക്കറ്റ് റിസർവേഷൻ, പാസ്സഞ്ചർ ചെക്ക് ഇൻ, ബോർഡിംഗ് തുടങ്ങിയ മറ്റു ടെർമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ ഉൾപ്പെടുന്നതാണ് ജോലി.
ഹയർ സെക്കന്ററി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സിനു ശേഷം ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷ നൽകാം. അപേക്ഷകരുടെ പ്രായം 18നും 30 ഇടയിൽ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് നിയമനം. ഒബജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് പരീക്ഷ.

100 മാർക്കിനുള്ള 100 ചോദ്യങ്ങൾ. പരീക്ഷ എഴുതാൻ 90 മിനിറ്റ് സമയം ഉണ്ടാകും. പൊതുബോധം, വ്യോമയാന മേഖലയിലെ അറിവ്, അഭിരുചിയും യുക്തിയും, ജനറൽ ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങളിൽ നിന്നു 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷ സിലബസ്സ് ഹയർ സെക്കണ്ടറി നിലവാരത്തിൽ ഉള്ളതാണ്. നെഗറ്റീവ് മാർക്കില്ല. എഴുത്തു പരീക്ഷയിൽ വിജയിച്ചാൽ അഭിമുഖം ഉണ്ടാകും. എഴുത്തുപരീക്ഷക്ക് 70 ഇൻ്റർവ്യൂവിന് 30 എന്നീ അനുപാതത്തിലാണ് മാർക്ക്.


എയർപോർട്ട് ലോഡർ
🌐പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 20 നും 40 ഇടയിലാവണം. ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനു എഴുത്തുപരീക്ഷ മാത്രമാണ് ഉണ്ടാകുക. പരീക്ഷ സമ്പ്രദായം എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫിനുള്ള പരീക്ഷയ്ക്ക് സമാനമായിരിക്കും. ചോദ്യങ്ങളുടെ നിലവാരം പത്താം ക്ലാസ്സ് സിലബസ് അനുസരിച്ചാണ്.

Follow us on

Related News