തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. സ്കോളർഷിപ്പ് ലഭിച്ചവർക്ക് അവ പുതുക്കുന്നതിനും അവസരമുണ്ട്. 2025ൽ നടന്ന ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകളിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരും റഗുലർ ബിരുദ ഒന്നാംവർഷ ക്ലാസിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ്അവസരം. സിബിഎസ്ഇ, ഐഎസ്‌സി വിജയം നേടിയവർക്കും അർഹതയുണ്ട്. അപേക്ഷകരുടെ പ്രായം 18 വയസ് മുതൽ 25 വയസ് വരെയാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാലര ലക്ഷം രൂപ കവിയരുത്. കറസ്പോണ്ടൻസ്/ഡിസ്റ്റൻസ്/ഡിപ്ലോമ കോഴ്സുകാർക്ക് അവസരം ഇല്ല. മറ്റേതെങ്കിലും സ്കോളർഷിപ്പ് നേടിയവർക്കും ഈ സ്കോളർഷിപ്പ് ലഭിക്കില്ല. വിദ്യാർത്ഥികൾ
https://scholarships.gov.in എന്ന പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ്, വരുമാനം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നൽകണം.

കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേള -2025 ഒളിമ്പിക്സ് മാതൃകയില്‍...